
ഇന്നത്തെ തലമുറയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായാണ് സോഷ്യൽ മീഡിയകൾ പലപ്പോഴും പ്രവർത്തിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു വീഡിയോ സമുദായിക മനസ്സിന്റെ ഒരിക്കലും കാണാൻ പാടില്ലായിരുന്നു വശം കാണിച്ച തരുന്നു. ഒരു പെൺകുട്ടിയുടെ ഡാൻസ് ... Its a common thing, അല്ലെ ... പക്ഷെ അത് കുറച്ചു പേർക്ക് അങ്ങനെ അല്ലായിരുന്നു... അത് മനസ്സിലായത് കമന്റ് ബോക്സ് തുറന്ന് നോക്കിയപ്പോഴാണ്. ആ വീഡിയോയ്ക്ക് ലഭിച്ച അശ്ലീല അഭിപ്രായങ്ങൾ ഞെട്ടിക്കുന്നതാണ്. `കേരളം താമസിക്കാൻ സുരക്ഷിതമാണോ?' എന്ന് നമ്മുക്ക് തന്നെ തോന്നിപ്പോവുന്ന കുറെ കമെന്റുകൾ.
കേരളം എപ്പോഴും വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരവും പുരോഗമന ചിന്തയും എല്ലാം അഭിമാനത്തോടെ മുന്നോട്ട് വക്കാറുണ്ട്. ലിംഗസമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നതും കേരളം തന്നെ. എന്നാൽ ഇന്നും സ്ത്രീകളുടെ വേഷധാരണമോ അവരുടെ സ്വതന്ത്ര ചലനങ്ങളോ വിമർശനത്തിനും അധിക്ഷേപത്തിനും ഇരയാകുമ്പോൾ വെറും അധിക്ഷേപങ്ങൾ അല്ല ലൈംഗികമായ അധിക്ഷേപങ്ങൾ, നമ്മുടെ സാമൂഹിക മനസ്സാക്ഷി എവിടെയാണ്, ഈ സമൂഹത്തിന്റെ നിലവാരം എന്താണ് എന്നത് ഒന്നുകൂടെ ചിന്തിക്കേണ്ടതായി വരുന്നു.
വേറെ ഒരു വഴിക്ക് നോക്കുമ്പോൾ ഇത് വ്യക്തിക്ക് സ്വാതന്ത്ര്യത്തിന്റെ ചൂഷണം കൂടെ അല്ലെ?
കേരളം ഒരു പാട് കാര്യങ്ങളിൽ മുന്നേറ്റം കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ ഒരു തുറന്ന അന്തരീക്ഷം നൽകിയിട്ടുണ്ടോ എന്നത് സംശയം ആണ്. ആൺകുട്ടികൾ ചൂഷണം അനുഭവിക്കുന്നില്ല എന്നല്ല, പക്ഷെ ഈ കാര്യങ്ങൾ കൊണ്ടെല്ലാം ഇല്ലാതാവുന്നത് ഒരു പെണ്ണിന് അവളുടെ സ്വാതന്ത്ര്യം കൂടിയല്ലേ... സോഷ്യൽ മീഡിയയിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും സുരക്ഷയും സ്വാതന്ത്ര്യവും കേരളത്തിലെ സ്ത്രീകൾക്ക് ഉറപ്പാണോ? സ്ത്രീകൾക്ക് അവരുടെ ജീവിതം സ്വതന്ത്രമായി നയിക്കാൻ കഴിയുന്ന സാഹചര്യം നൽകാൻ സമൂഹം തയ്യാറാകണ്ടതല്ലേ?
സ്ത്രീകളുടെ വേഷധാരണം, അവരുടെ അഭിരുചികൾ എന്നിവയിൽ വിധി പറയാനുള്ള അവകാശം സമൂഹത്തിനില്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മൾ സൃഷ്ട്ടിക്കേണ്ടത്. ഇതിനെല്ലാം വിദ്യാഭ്യാസം മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളും ഒരുപോലെ നിർണായകമാണ്.
ഓരോ വ്യക്തിയുടെയും ചിന്താഗതിയിൽ മാറ്റം വരുത്തിയാൽ മാത്രമേ യഥാർത്ഥ പുരോഗതി കൈവരിക്കാനാകൂ.
കേരളം താമസിക്കാൻ സുരക്ഷിതമാണോ എന്ന ചോദ്യത്തിന് മറുപടി നമ്മുടെ പ്രവർത്തികൾ തന്നെയാണ് എന്ന് വിശ്വസിക്കുന്നു.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സമൂഹം സൃഷ്ടിക്കുക എന്നത് ഏറ്റവും മുൻഗണന അർഹിക്കുന്ന കാര്യം അല്ലെ?
കേരളത്തിൽ ഇത് നടക്കുമോ എന്നതിനുള്ള മറുപടി നാം ഓരോരുത്തരിലും നിന്ന് തന്നെ വരണം.