
ഇന്നത്തെ യുവ തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള അക്രമപ്രവണതയും. കേരളത്തിൽ ഈ പ്രശ്നം കൂടുതൽ ഗൗരവതരമായി കാണേണ്ട സാഹചര്യം ഇന്ന് ഉണ്ടായികൊണ്ട് ഇരിക്കുന്നു.
കേരളത്തിലെ വിവിധ വാർത്തകൾ പ്രകാരം, യുവാക്കൾക്കിടയിൽ ലഹരി ഉപയോഗവും അതിനാൽ ഉണ്ടാകുന്ന അക്രമപ്രവണതയും വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിലെങ്കിലും ഈ കാര്യങ്ങൾ വളരെയേറെ ഗൗരവത്തിൽ എടുത്തില്ലെങ്കിൽ ഇനി എന്നാണ്?
ലഹരി ഉപയോഗം മസ്തിഷ്കത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുകയും, അതുവഴി വ്യക്തിയുടെ നിയന്ത്രണ ശേഷിയും ക്ഷമശക്തിയും കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി, ചെറിയ പ്രശ്നങ്ങളും വലിയ തർക്കങ്ങളിലേക്കും അക്രമത്തിലേക്കും നയിക്കാം. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള ബന്ധങ്ങൾ താളം തെറ്റുകയും, സമൂഹത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയും വർധിക്കുകയാണ്.
കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങൾ, അപ്രതീക്ഷിത അക്രമപ്രവണതകളുണ്ടോ, കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന്, തുറന്ന ചർച്ചകൾ ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു പരുതി വരെ നമ്മുക്ക് പലതും നിയന്ധ്രിക്കാം.
ഈ അവസ്ഥയ്ക്കു പരിഹാരം കാണാൻ മാതാപിതാക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. യുവാക്കളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി ബോധവത്കരണവും ശക്തമായ നിയമനടപടികളും അനിവാര്യമാണ്. അതേസമയം, പൂർണ്ണമായ നിരോധനമല്ല, മറിച്ച് അവരെ മനസ്സിലാക്കുന്നതിനും ശരിയായ വഴി കാണിച്ചുതരുന്നതിനുമാണ് പ്രധാന്യം നൽകേണ്ടത്.
ഒരു കുടുംബത്തിനോ സമൂഹത്തിനോ മാത്രം ഈ പ്രശ്നം നേരിടാനാകില്ല. ഓരോരുത്തരും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴേ ഈ മഹാമാരിയെ ചെറുക്കാൻ കഴിയൂ. ലഹരി ഉപയോഗവും അക്രമവും ഒരു ശീലമാകുന്നതിന് മുൻപേ, അതിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി, യുവാക്കളെ ഒരു ആരോഗ്യകരമായ, ഉണർന്ന ബോധമുള്ള ജീവിതത്തിലേക്ക് നയിക്കേണ്ടത് ഇന്നത്തെ തലമുറയുടെ പ്രധാന ചുമതലയാകണം.
സുരക്ഷിതവും മാനസികാരോഗ്യ സംരക്ഷണമുള്ളതുമായ ഒരു യുവജനതയെ കാത്തുസൂക്ഷിക്കുക എന്നത് ഒരാളുടെ മാത്രം ബാധ്യതയല്ല. അത് കുടുംബത്തിന്റെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, സമൂഹത്തിന്റെ, ഏറ്റവും പ്രധാനമായി ഒരു രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ലഹരിയുടെയും അക്രമത്തിന്റെയും ഇരകളായി യുവാക്കളെ വിടാതെ, അവരെ ശരിയായ വഴിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ സമൂഹം കൈകോര്‍ക്കുമ്പോഴേ നമ്മുക്ക് ഈ പ്രശ്നം അകറ്റാനാവൂ.
“ലഹരി ഒരു മോഡല്ലല്ല, അത് ഒരു കുലം നശിപ്പിയ്ക്കുന്ന രോഗമാണ്.”