top of page

Voice of Millions

Public·196 Reformers

Arsha Ravi

PMT MEMBER

FOUNDER



ഇന്ന് മനുഷ്യജീവിതത്തിൽ AI (Artificial Intelligence) വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഒരു ചോദ്യത്തിന് അതിശയിപ്പിക്കുന്ന രീതിയിൽ സെക്കന്നറ്റുകൾ കൊണ്ട് ഉത്തരം റെഡി. അത്തരമൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.


ഒരു വ്യക്തി തന്റെ ദുഃഖം മറികടക്കാൻ ChatGPTയെ ആശ്രയിച്ചപ്പോൾ ലഭിച്ച മറുപടി “Try Mushrooms” (മഷറൂം പരീക്ഷിക്കുക) എന്നതായിരുന്നു! ഇത് കണ്ടവർ ഒരേ സമയം അമ്പരന്നും ആശയകുഴപ്പത്തിലുമാവുകയും ചർച്ചകൾ ശക്തമാവുകയും ചെയ്തു.


ChatGPTയുടെ മറുപടി കേട്ട് പലർക്കും ആശയക്കുഴപ്പമാണ് ഉണ്ടായത്. ഇത് സാധാരണ ഭക്ഷ്യമായ മഷറൂമുകളേക്കുറിച്ചാണോ, അതോ മനസ്സിനെ മാറ്റിമറിക്കുന്ന സൈലോസിബിൻ (Psilocybin) അടങ്ങിയ മഷറൂമുകളേക്കുറിച്ചാണോഎന്നാണ് സംശയം. ചിലർ ഇതിനർത്ഥം മനസ്സിലാക്കാതെ കടന്നുപോയപ്പോൾ, മറ്റുചിലർ AI തെറ്റിദ്ധരിച്ചിരിയ്ക്കാമെന്ന് കരുതി.


മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് AI ഉത്തരം നൽകണമോ എന്നതിനെ കുറിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്. AI ഒരു ഉപകാരപ്രദമായ ഉപകരണമാകാമെങ്കിലും, മനസ്സിന്റെ ആഴത്തിലുള്ള വികാരങ്ങളെ മനസ്സിലാക്കാൻ അതിന് കഴിയുമോ എന്നത് ചോദ്യം ചെയ്യപ്പെടുന്നു.


AI ഒരുപക്ഷേ നമുക്ക് വഴികാട്ടിയേക്കാം, പക്ഷേ മാനസികാരോഗ്യത്തിനായി അതിനെ 100% ആശ്രയിക്കരുത്, AI-യുടെ ഉത്തരങ്ങൾ വിമർശനാത്മകമായി വിലയിരുത്തണം, നിർഭാഗ്യകരമായ സന്ദർഭങ്ങളിൽ ഒരു മനുഷ്യന്റെ പിന്തുണയേക്കാൾ വിലപ്പെട്ടത് മറ്റൊന്നുമില്ല എന്നിവയെല്ലാം ഈ സംഭവത്തിൽ നിന്ന് നമ്മുക്ക് മനസ്സിലാക്കാം.


AI മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ഒരു മാർഗമാകുമോ? അതോ മനുഷ്യവിജ്ഞാനത്തിനും കരുണയ്ക്കുമുള്ള സ്ഥാനം തട്ടിനു മുകളിൽ തന്നെയാണോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പങ്കുവയ്ക്കൂ!

About

Expectation Walkers, a dynamic youth NGO, is proud to launch...

Reformers

Voice Of Millions
bottom of page