top of page

Voice of Millions

Public·218 Reformers


ree

നാടിനെ ഞെട്ടിച്ച് വീണ്ടും തട്ടിപ്പുകാർ! എൻജിഒ കോൺഫെഡറേഷന്റെ പേരിൽ നടന്ന ഈ വൻ തട്ടിപ്പ് ഇന്ന് കേരളത്തിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. പ്രഥമദൃഷ്ട്യാ, കണക്കുകൾ അനന്തുകൃഷ്ണനെ പ്രധാന ശിക്ഷാർത്ഥിയാക്കുമ്പോഴും, ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ചും നിരവധി ചോദ്യങ്ങളുണ്ട്.


ആയിരങ്ങളുടെ വിശ്വാസം തകർത്ത തട്ടിപ്പ്

സ്കൂട്ടർ പദ്ധതിയിലൂടെ അനേകം സർക്കാർ ജീവനക്കാരാണ് സ്വപ്‌നങ്ങൾ കണ്ടത്. കുറഞ്ഞ ചിലവിൽ വ്യത്യസ്തമായ ഒരു പദ്ധതി! എന്നാൽ പിന്നിൽ ഒരു വലിയ തട്ടിപ്പ്. പണം കൈകാര്യം ചെയ്തത് അനന്തുകൃഷ്ണനാണെന്ന് ആനന്ദകുമാർ പറയുന്നു. എന്നാൽ, എല്ലാ മാസവും 10 ലക്ഷം രൂപ ആനന്ദകുമാറിന് കൈമാറിയിരുന്നെന്ന് അനന്തുകൃഷ്ണൻ തന്നെ തുറന്ന് പറയുന്നു.


തട്ടിപ്പിന്റെ സൂചനകൾ വന്നപ്പോൾ തന്നെ എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പിന്മാറി. എന്നാൽ, ഒരു സ്ഥാപനം നയിച്ച വ്യക്തി, അതിന്റെ സാമ്പത്തിക ക്രമക്കേടുകളിൽ നിന്ന് എങ്ങനെ അകലം പാലിച്ചെന്ന് അറിയേണ്ട കാര്യം തന്നെയാണ്.


അന്വേഷണം കടുക്കുമ്പോൾ

അനന്തുകൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. ആനന്ദകുമാറിനോട് കൂടുതൽ കർശനമായ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏത് തരത്തിലേക്ക് ഈ കേസ് പോകുമെന്ന് കണ്ടറിയേണ്ടതുണ്ട്.


ഇതിന്റെ യഥാർത്ഥ വസ്തുതകൾ പുറത്ത് വരാൻ കുറച്ച് സമയമേ ആവശ്യമുള്ളു. എന്നാൽ, ഈ തട്ടിപ്പിലൂടെ അതിരുകൾ വിട്ട വിശ്വാസവഞ്ചന നടന്നെന്നത് ഉറപ്പ്!


ഈ തട്ടിപ്പിൽ നഷ്ട്ടം അനുഭവിച്ചവരെക്കാൾ കൂടുതൽ നഷ്ടമുണ്ടാകാൻ സാധ്യതയുള്ളവർ ശരിയായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് എൻജിഒകളാണ്. ചിലർ തട്ടിപ്പ് നടത്തുമ്പോൾ, അതിന്റെ പ്രത്യാഘാതം നല്ല പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളിലേക്കും എത്തും. ഇനിയോരോ എൻജിഒയും പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കുറച്ചധികം തന്നെ ശ്രമിക്കേണ്ടിവരും. പല സാമൂഹിക പ്രവർത്തനങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടിലാകാനും സാധ്യതയുണ്ട്.


ഈ കേസിൽ എത്രയോ ആളുകൾ പണം നഷ്ടപ്പെട്ടിരിക്കാം. തട്ടിപ്പ് വെളിച്ചത്തിൽ വന്നതോടെ, ജനങ്ങളും അധികാരികളും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാകുന്നു. ആരാണ് യഥാർത്ഥ കുറ്റവാളി എന്നത് അന്വേഷണത്തിന്റെയും കോടതി വിധിയുടെയും കാര്യമാണ്, പക്ഷേ ഇപ്പോഴും വാഗ്ദാനങ്ങൾ ആകർഷകമാകുമ്പോൾ അതിന് പിന്നിലെ യാഥാർത്ഥ്യം പരിശോധിക്കാൻ നമുക്ക് നിവൃത്തിയില്ല.


ഇതുപോലുള്ള തട്ടിപ്പുകൾ ഭാവിയിൽ നമുക്ക് എങ്ങനെ ഒഴിവാക്കാം എന്ന ചിന്തയാണ് ഇപ്പോൾ ഏറ്റവും പ്രധാനം.

2 Views

Reformers

Voice Of Millions
bottom of page