top of page

Voice of Millions

Public·196 Reformers

Arsha Ravi

PMT MEMBER

FOUNDER



തിരുവനന്തപുരം, കേരളത്തിന്റെ സാംസ്കാരിക ഹൃദയഭാഗത്ത്, ഒരു നൂതന വായനാനുഭവം അവതരിച്ചിരിക്കുകയാണ് – ബുക്ക് വെൻഡിങ് മെഷീൻ! ഇനി പുസ്തകങ്ങൾ വാങ്ങാൻ കടകളിൽ ക്യൂ നിൽക്കേണ്ടതില്ല, ഒരു ബട്ടൺ അമർത്തിയാൽ തന്നെ നിങ്ങളുടെ കയ്യിൽ വീഴും ഇഷ്ട്ടപ്പെട്ട കിതാബുകൾ.


ഇത് ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റല്ല, വായനയെ കൂടുതൽ ആകർഷകവും എളുപ്പവുമാക്കാനുള്ള വിപ്ലവകരമായ മാറ്റമാണ്. ഒരു എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതുപോലെ, ഇതിൽ നിന്ന് വായനക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട പുസ്തകം നേരിട്ട് തെരഞ്ഞെടുക്കാം.


വായനയെ കൂടുതൽ ജനപ്രിയമാക്കാൻ, എല്ലാവർക്കും സമാനമായ സൗകര്യം ഒരുക്കാനാണ് ഈ സംരംഭം. വിദ്യാർത്ഥികൾക്കോ, ഓഫീസിൽ ഉദ്യോഗസ്ഥർക്കോ, ഒരു പുതിയ പുസ്തകം കണ്ടാൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കോ – ഈ മെഷീൻ ഒരു വായനാസ്നേഹിയുടെ സ്വപ്‌ന ലൈബ്രറിയാണ്!


പണമടച്ച്, ഒരു ബട്ടൺ അമർത്തിയാൽ, നിങ്ങളുടെ കൈയിൽ പുതിയൊരു പുസ്തകം. ഇത് കേരളത്തിന്റെ വായനാശീലം പുതിയ തലത്തിലേക്ക് ഉയർത്തുന്ന ഒരു ചുവടുവയ്പായി മാറുമെന്നത് തർക്കമില്ല. ഇനി വായനക്കാർക്ക് ഒരു കാത്തിരിപ്പ് പോലും ഇല്ല – നൂതന പ്രക്ഷകൾക്ക് ഒരു തെളിവുകൂടെ.

3 Views

About

Expectation Walkers, a dynamic youth NGO, is proud to launch...

Reformers

Voice Of Millions
bottom of page