top of page

Voice of Millions

Public·196 Reformers

Arsha Ravi

PMT MEMBER

FOUNDER

ക്ലാസ് മുറിയിലെ ഭീഷണി




ക്ലാസ് മുറിയിൽ നിന്നും ഉയർന്ന ഭീഷണി കേരളത്തെ നടുക്കിയിരിക്കുകയാണ്. ഒരു അധ്യാപകനോട് വിദ്യാർത്ഥി നടത്തിയ കൊലവിളി, നമ്മുടെ സമൂഹത്തിലെ ഇരുണ്ട വശത്തേക്ക് വിരൽ ചൂണ്ടുന്നു.


പാഠം പുരോഗമിക്കവെ, ഫോൺ റിംഗ് ചെയ്തു. അധ്യാപകൻ ഫോൺ പിടിച്ചപ്പോൾ വിദ്യാർത്ഥി പ്രതികരിച്ചത്, "പുറത്തുപോയാൽ കൊന്നുകളയും!" എന്ന ഭീഷണിയോടെയായിരുന്നു.


മൊബൈലുകളുടെ അമിത ഉപയോഗം യുവാക്കളിൽ അക്രമ പ്രവണത വർദ്ധിപ്പിക്കുന്നു, അധ്യാപകരോടുള്ള ആദരവ് നഷ്ടപ്പെടുന്നു... ഇതെല്ലാം നമ്മുക്ക് ഈ സംഭവത്തിൽ നിന്നും വ്യക്തമാണ്.


സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം കർശനമായി നിയന്ത്രിക്കണം,

കുട്ടികളിൽ പ്രശ്നപരിഹാര കഴിവുകൾ വളർത്തണം, മാതാപിതാക്കൾ കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിരീക്ഷിക്കണം, ക്ലാസ് മുറികളിൽ ആദരവിന്റെ സംസ്കാരം വളർത്തണം... ഇതെല്ലാം നമ്മുക്ക് ചെയ്യാവുന്നതാണ്.


ഒരു ക്ലാസ് മുറിയിൽ നിന്നും ഉയർന്ന ഈ ഭീഷണി, നമ്മുടെ സമൂഹത്തിന്റെ അടിത്തറ തകർന്നു തുടങ്ങിയെന്ന സൂചനയാണ്. ഈ പ്രശ്നത്തെ നേരിടാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ ഭാവി തലമുറയുടെ ഭാവി ഇതിനെ ആശ്രയിച്ചിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കു...

2 Views

About

Expectation Walkers, a dynamic youth NGO, is proud to launch...

Reformers

Voice Of Millions
bottom of page