top of page

Voice of Millions

Public·196 Reformers

Arsha Ravi

PMT MEMBER

FOUNDER

നഴ്സ് നിമിഷ പ്രിയ കേസ്: മനുഷ്യാവകാശവും പ്രവാസികളുടെ സുരക്ഷയും




കേരളത്തിൽ നിന്നുള്ള നഴ്സ് നിമിഷ പ്രിയയുടെ ജീവിതം ഇന്ന് ലോകമെമ്പാടും ചർച്ചയാകുകയാണ്. 2017-ൽ യെമനിൽ പാസ്‌പോർട്ടിനായി നടത്തിയ ശ്രമത്തിനിടയിൽ താൽലാൽ മഹ്ദിയുടെ മരണത്തിൽ അവർക്കെതിരെ വധശിക്ഷ വിധിക്കപ്പെട്ടു. ഈ കേസ് ഇന്നും മനുഷ്യാവകാശങ്ങൾ, നിയമപരമായ തർക്കങ്ങൾ, പ്രവാസികളുടെ ദുരവസ്ഥ എന്നിവയെ ചുറ്റിപ്പറ്റി ചർച്ചകൾക്ക് ഒരു വിഷയം തന്നെയാണ്.


നിമിഷയുടെ കേസിൽ ഏറ്റവും മുൻഗണനയോടെ ചോദിക്കേണ്ടത് അവർക്കു നിയമപരമായി ന്യായമായൊരു വിചാരണ ലഭിച്ചോയെന്നാണ്.

താൽലാൽ മഹ്ദിയുടെ പീഡനങ്ങളുണ്ടായിരുന്നുവോ, പാസ്‌പോർട്ട് തിരികെ നേടാനുള്ള നിമിഷയുടെ ശ്രമം അപകടകരമായൊരു തീരുമാനത്തിലേക്ക് വഴിമാറിയതിന്റെ അടിസ്ഥാനത്തിൽ, ഇവരെ ഒരു ശിക്ഷയല്ലാതെ മറ്റൊരു പരിഹാരം നൽകാമായിരുന്നോ എന്നെല്ലാം ചർച്ചക്ക് വഴിയൊരുക്കുന്ന ചോദ്യങ്ങൾ ആണ്.

ഇവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും നിയമ വിദഗ്ധരുടെയും ശ്രദ്ധ ആവശ്യപ്പെടുന്നു.


ഇസ്ലാമിക നിയമ പ്രകാരം, വധശിക്ഷയ്ക്ക് പകരം ബ്ലഡ്‌ മണി (ദിയ) നൽകുന്നതിലൂടെ പ്രതിക്ക് മോചനം നേടാം.


പ്രവാസികളായി വിവിധ രാജ്യങ്ങളിൽ പോയവർ പലരും പലപ്പോഴും തൊഴിൽ, പാസ്‌പോർട്ട് തടങ്കൽ, ചൂഷണം എന്നിവ നേരിടുന്നത് നിമിഷയുടെ കഥയിൽ നിന്നും മനസ്സിലാക്കാം.

പ്രവാസി തൊഴിലാളികൾക്ക് രാജ്യാന്തര തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവന്നുകൂടെ?

ഇന്ത്യൻ സർക്കാർ നിമിഷയെ രക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ ചെയ്‌തോയെന്ന് വിശകലനം ചെയ്യപ്പെടണം എന്നും തോന്നിയിട്ടുണ്ട്.


ഈ വിഷയം സങ്കീർണമായതു മാത്രമല്ല, ജനങ്ങളുടെയിടയിൽ ശക്തമായ പ്രതികരണങ്ങളും ചർച്ചകളും സൃഷ്ടിക്കാൻ ശേഷിയുള്ളതുമാണ്.


മനുഷ്യാവകാശങ്ങൾക്കും നിയമ വ്യവസ്ഥകൾക്കും ഒരുപാട് മാറ്റങ്ങൾ ആവശ്യം തന്നെയാണ്.

About

Expectation Walkers, a dynamic youth NGO, is proud to launch...

Reformers

Voice Of Millions
bottom of page