top of page

Voice of Millions

Public·196 Reformers

Arsha Ravi

PMT MEMBER

FOUNDER

സ്കൂൾ റാഗിങ് : മിഹിർ അഹമ്മദിന്റെ ദുരന്തം




കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മറക്കാനാകാത്തൊരു കറുത്ത ദിനം. എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ 15 വയസ്സുകാരനായ മിഹിർ അഹമ്മദ്, സ്‌കൂളിലെ രൂക്ഷമായ റാഗിങ്ങിനു ഇരയായതിന്റെ വേദനയിൽ ജനുവരി 15-ന് 26-ആം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.


മിഹിർ സഹപാഠികളുടെ എപ്പോഴത്തെയും ഇരയായിരുന്നു. ക്ലോസെറ്റിൽ ബലം പ്രയോഗിച്ചു മുഖം പൂഴ്ത്തിവെച്ച് ഫ്ലഷ് അടിക്കുക , ടോയ്ലറ്റ് നക്കിക്കുക , മോശം പരാമർശങ്ങൾ കേൾക്കേണ്ടി വരിക—ഇങ്ങനെയെല്ലമായിരുന്നു മിഹിറിന്റെ ദിവസങ്ങൾ.


സ്കൂളുകൾ ‘ബുള്ളിയിംഗിനോട് നിശബ്ദത’ പുലർത്തുമ്പോൾ, അതിന്റെ ആഘാതം കുട്ടികളുടെ മനസ്സിനെ അങ്ങേയറ്റം തകർക്കും. ഇന്ന് ഒരു മിഹിർ പോയി, നാളെ മറ്റൊരു കുട്ടി? കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട സ്‌കൂളുകൾ, രക്ഷിതാക്കളുടെ പ്രതീക്ഷകൾ നശിപ്പിക്കുന്നതെന്തിനാണ്?


സ്കൂളുകളിൽ കർശനമായ ബുള്ളിയിങ് വിരുദ്ധ നിയമങ്ങൾ കൊണ്ടുവരണം, രക്ഷിതാക്കൾ കുട്ടികളുമായി കൂടുതൽ സംവദിക്കണം, കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ നൽകണം, അവശ്യമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കണം.. ഇതെല്ലാം നമ്മുടെ ഉത്തരവാദിത്വം ആണ്.


കുട്ടികൾക്ക് സുരക്ഷിതമായ പഠനപരിസ്ഥിതി ഉറപ്പാക്കുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഇനി ഒരിക്കലും ഒരു മിഹിർ പോകാതിരിക്കാൻ, ഒരു മാറ്റത്തിനായി, ഇന്ന് തന്നെ തുടങ്ങാം!

About

Expectation Walkers, a dynamic youth NGO, is proud to launch...

Reformers

Voice Of Millions
bottom of page